Saturday, May 18, 2024
-Advertisements-
KERALA NEWSപാലായിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ചാണ് നഗ്ന ദൃശ്യങ്ങൾ പകർത്തിയത് ; ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന...

പാലായിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ചാണ് നഗ്ന ദൃശ്യങ്ങൾ പകർത്തിയത് ; ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കോട്ടയം : പാലായിൽ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.പാലാ കൊഴുവനാൽ സ്വദേശി സോനു സണ്ണി (29) ആണ് അറസ്റ്റിലായത്. പാലാ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പാലായിലെ സ്വകര്യ ലോഡ്ജിൽ എത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയും നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

ദൃശ്യങ്ങൾ പുറത്ത്‌വിടാതെ ഇരിക്കാൻ ഇരുപതിനായിരം രൂപയും രണ്ട് പവന്റെ സ്വർണമാലയും ഇയാൾ യുവതിയിൽ നിന്നും തട്ടിയെടുത്തു. എന്നാൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാതെ വീണ്ടും യുവതിയോട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ പാലാ എസ്എച്ച്ഓ കെപി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹരാക്കിയതിന് ശേഷം പതിനാല് ദിവസത്തെക്ക് റിമാൻഡ് ചെയ്തു.

English Summary : young man arrested for captured girl naked video

-Advertisements-