Friday, May 3, 2024
-Advertisements-
KERALA NEWSബസിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു ; ഈരാറ്റുപേട്ടയിൽ സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ...

ബസിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു ; ഈരാറ്റുപേട്ടയിൽ സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈം,ഗീകാതിക്രമം, ക്ലീനർ അറസ്റ്റിൽ

chanakya news
-Advertisements-

കോട്ടയം : ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. പ്ലാശനാൽ കൊച്ചുപുരയ്ക്കൽ സ്വദേശി ആർവി രാജീവ് (43) ആണ് അറസ്റ്റിലായത്. ഇയാൾ ക്ലീനറായി ജോലി ചെയ്തിരുന്ന സ്വകാര്യ ബസിൽ വെച്ചാണ് അതിക്രമം നടന്നത്.

കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനായി ബസ് കുന്നോന്നി ഭാഗത്ത് നിർത്തിയിടുകയായിരുന്നു. ഇതിനിടെ ബസിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടി ബഹളം വെച്ചതോടെ ഇയാൾ പിന്മാറി. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു.

English Summary : private bus cleaner arrested who sexually assualt girl in bus

-Advertisements-