Thursday, May 2, 2024
-Advertisements-
KERALA NEWSകോട്ടയത്ത് ഥാർ ജീപ്പ് നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ച് മൂന്ന് യുവാക്കൾക്ക് ദാ,രുണാന്ത്യം

കോട്ടയത്ത് ഥാർ ജീപ്പ് നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ച് മൂന്ന് യുവാക്കൾക്ക് ദാ,രുണാന്ത്യം

chanakya news
-Advertisements-

കോട്ടയം : പൊൻകുന്നത്ത് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളാണ് മരിച്ചത്. തിടനാട് മഞ്ഞാങ്കൽ സ്വദേശി ആനന്ദ് (24) പള്ളിക്കത്തോട് സ്വദേശികളായ ശ്യാംലാൽ,വിഷ്ണു എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അഭിജിത്ത് (23), അഭി (18) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ പൊൻകുന്നം കൊപ്രക്കളം ജംഗ്‌ഷനിൽവെച്ചാണ് അപകടമുണ്ടായത്. മഹീന്ദ്ര ഥാർ ജീപ്പും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.

സ്വകാര്യ ബസ് ജീവനക്കാരായ യുവാക്കൾ ജോലി കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ജീപ്പ് ഓട്ടോയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

English Summary : Three killed in Kottayam jeep-auto collision

-Advertisements-