Thursday, May 2, 2024
-Advertisements-
NATIONAL NEWSKarnataka Newsനിരവധി തവണ പെണ്ണ് കാണൽ ചടങ്ങിന് പോയെങ്കിലും വിവാഹം നടന്നില്ല ; വിവാഹം നടക്കാത്തതിൽ മനംനൊന്ത്...

നിരവധി തവണ പെണ്ണ് കാണൽ ചടങ്ങിന് പോയെങ്കിലും വിവാഹം നടന്നില്ല ; വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

chanakya news
-Advertisements-

കർണാടക : വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂർ സ്വദേശി നാഗരാജ ഗണപതി (35) ആണ് മരിച്ചത്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പെഴുതിവെച്ചാണ് യുവാവ് ജീവനൊടുക്കിയത്.

വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ നാളുകളായി നിരവധി തവണ പെണ്ണ് കാണൽ ചടങ്ങിന് പോയെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല.

വിവാഹം നടക്കാത്തതിൽ യുവാവ് അസ്വസ്ഥനായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. കൃഷി ചെയ്ത് ഉപജീവന മാർഗം കണ്ടെത്തുന്ന യുവാവ് കൃഷിക്കാരനായതിനാലാണ് പെൺകുട്ടികൾ വിവാഹത്തിന് തയ്യാറാവാത്തതെന്നും ആളുകൾ പറയുന്നു.

English Summary : young man ends their life due to he could not get a girl for marriage

-Advertisements-