Friday, May 17, 2024
-Advertisements-
KERALA NEWSAlappuzha Newsപുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു ; കർണാടകയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ...

പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു ; കർണാടകയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ആലപ്പുഴ : മലയാളി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി എം അഖിലേഷ് (20) ആണ് മരിച്ചത്. കർണാടകയിലെ കോലാർ ശ്രീദേവരാജ്‌ യുആർഎസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്നു.

പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകൾ ഞായറാഴ്ച നടക്കുന്നതിനാൽ നാട്ടിലേക്ക് വരുന്നതിനായി വെള്ളിയാഴ്ച രാത്രി അഖിലേഷ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ അഖിലേഷിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ക്ലാസ്സിൽ നിന്നും ഹോസ്റ്റലിലേക്ക് പോയ അഖിലേഷിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റൽ മുറിയിലെ ജനലിലെ കമ്പിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

English Summary : malayali student found dead in college hostel karnataka

-Advertisements-