Thursday, May 2, 2024
-Advertisements-
NATIONAL NEWSKarnataka Newsജോലി കുട്ടികളില്ലാത്ത യുവതികളെ ഗർഭിണിയാക്കൽ, ശമ്പളം അഞ്ച് ലക്ഷം രൂപ ;ഓൺലൈനിൽ പുതിയ തട്ടിപ്പ് യുവാവിന്...

ജോലി കുട്ടികളില്ലാത്ത യുവതികളെ ഗർഭിണിയാക്കൽ, ശമ്പളം അഞ്ച് ലക്ഷം രൂപ ;ഓൺലൈനിൽ പുതിയ തട്ടിപ്പ് യുവാവിന് നഷ്ടമായത് അരലക്ഷം രൂപ

chanakya news
-Advertisements-

മാഹി : കുട്ടികളില്ലാതെ ബുദ്ധിമുട്ടുന്ന യുവതികളെ ഗർഭിണികളാക്കുന്ന ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ഗർഭധാരണം നടക്കാത്ത യുവതികളെ ചികിത്സിക്കുന്ന ക്ലിനിക്കിന്റെ പേരിൽ ഓൺലൈനിലൂടെ ജോലി വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. കുട്ടികളില്ലാത്ത യുവതിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട് അവരെ ഗർഭിണിയാക്കുകയാണ് ജോലി എന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം.

ഓൺലൈനിലൂടെയാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലായിൽ നിന്ന് അരലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. മാഹിയിലെ ലോഡ്ജിൽ താമസിക്കുന്നതിനിടെയാണ് തട്ടിപ്പിന് ഇരയായ ഇതരസംസ്ഥാന തൊഴിലാളിക്ക് ഗർഭം ധരിപ്പിക്കുന്ന ജോലി ലഭിച്ചെന്ന വ്യാജേന ഒരാൾ വീഡിയോ അയച്ച് കൊടുത്തത്.

കുട്ടികളില്ലാത്ത യുവതിയെ ഗർഭിണിയാക്കിയതിന് കമ്പനിക്ക് ലഭിച്ച 25 ലക്ഷത്തിൽ അഞ്ച് ലക്ഷം തനിക്ക് ലഭിച്ചെന്നും ഇയാൾ പറഞ്ഞു. പണം ലഭിച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകളും ഇയാൾ അയച്ച് കൊടുക്കുകയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണെമന്നും പറഞ്ഞു.

തുടർന്ന് മറ്റൊരു ഫോൺ സന്ദേശം ലഭിക്കുകയും ജോലിയിൽ പ്രവേശിക്കാൻ പ്രോസസിംഗ് ഫീസ് ഉൾപ്പടെ 49,500 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ക്യൂ ആർ കോഡ് ലഭിച്ചു. ഇതിന് പിന്നാലെ ബാങ്കിൽ നിന്നും പണം നഷ്ടപ്പെട്ടതായി യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

English Summary : young man lost money in online fraud offering job

-Advertisements-