Saturday, May 18, 2024
-Advertisements-
KERALA NEWSഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത ; ഏഴു വയസുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച...

ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത ; ഏഴു വയസുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

വയനാട് : കൽപറ്റയിൽ ഏഴുവയസുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് ചുഴലി സ്വദേശി വിഷ്ണു (31) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഭാര്യയുടെ ആദ്യ വിവാഹത്തിലെ ഇരട്ടക്കുട്ടികളിൽ ഒരു കുട്ടിയാണ് ക്രൂരമായ അക്രമത്തിന് ഇരയായത്. കുട്ടിയുടെ കാലിൽ പൊള്ളലേറ്റ പാട് കണ്ടതിനെ തുടർന്ന് അയൽവാസികൾ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് ചട്ടുകം പഴുപ്പിച്ച് വിഷ്ണു പൊള്ളിച്ചതാണെന്ന് മനസിലായത്. തുടർന്ന് അയൽവാസികൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ പ്രവർത്തകർ കൽപ്പറ്റ പോലീസിൽ വിവരമറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടികൾക്ക് ചികിത്സ നൽകിയതിന് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇയാൾ നിരന്തരം കുട്ടികളെ ഉപദ്രവിച്ചിരുന്നതായി കുട്ടികൾ പോലീസിൽ മൊഴി നൽകി.

English Summary : young man was arrested for burning a seven-year-old girl with a shovel

-Advertisements-