Saturday, May 4, 2024
-Advertisements-
ENTERTAINMENTCinemaഇത്രയും കാലം മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. അൻപതാം വയസിൽ വിവാഹം കഴിച്ച് കുട്ടികളുണ്ടായാൽ അവർ...

ഇത്രയും കാലം മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. അൻപതാം വയസിൽ വിവാഹം കഴിച്ച് കുട്ടികളുണ്ടായാൽ അവർ എന്ത് വിളിക്കും എന്നതിൽ സംശയമുണ്ട് ; ചലച്ചിത്രതാരം സുകന്യ പറയുന്നു

chanakya news
-Advertisements-

1990 കാലഘട്ടങ്ങളിൽ മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളായിരുന്നു സുകന്യ. ഈശ്വർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയരംഗത്തെത്തുന്നത്. പിന്നീട് മമ്മുട്ടി, മോഹൻലാൽ ലാലൽ, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുൻനിര നായകൻ മാരോടൊപ്പം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. താരത്തിന്റെ വിവാഹ മോചന വാർത്തകളൊക്കെ ഒരിക്കൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപെട്ടിരുന്നു.

ഇപ്പോഴിതാ വീണ്ടുമൊരു വിവാഹത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് സുകന്യ. ഇതുവരെ മറ്റൊരു വിവാഹത്തെകുറിച്ച് ആലോചിച്ചിട്ടില്ല. പക്ഷെ വേറൊരു വിവാഹം കഴിക്കാതിരിക്കില്ലെന്നും താരം പറയുന്നു. തനിക്കിപ്പോൾ അൻപത് വയസ്സാണ് പ്രായം.ഇപ്പോൾ കല്യാണം കഴിഞ്ഞാൽ ചിലപ്പോൾ കുട്ടികളൊക്കെ അയാൽ അവർ തന്നെ അമ്മ എന്നോ അമ്മുമ്മയെന്നോ വിളിക്കുമെന്ന് തനിക്ക് സംശയമുണ്ടെന്ന് സുകന്യ പറയുന്നു.

എന്നുകരുതി ഇനി തന്റെ ജീവിതത്തിൽ ഒരു വിവാഹം ഇല്ല എന്നല്ല. സംഭവിക്കുന്നതതുപോലെ സംഭവിക്കട്ടെ. വിവാഹത്തിന് ശേഷവും നമുക്കൊരു ജീവിതമുണ്ട്. അതുപോലെ വിവാഹ മോചനം നേടിയതിനു ശേഷവും ഭയന്ന് ജീവിക്കേണ്ട ആവശ്യമില്ല. അതുനുശേഷവും നമുക്ക് ഒരു ജീവിതമുണ്ട്. നമ്മളെല്ലാവരും ഒരേ സമൂഹത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് അവിടെ പല കാര്യങ്ങളും ചെയ്യാനും ചെയ്യാൻ പാടില്ലാത്തതുമുണ്ട്. പക്ഷെ ഒരു പെണ്ണിന് പോരാടേണ്ടി വന്നാൽ പേടിക്കേണ്ട കാര്യമില്ല. അത് ചെയ്യാവുന്നതാണെന്ന് താരം പറയുന്നു.

English Summary : actress sukanya about second marriage

-Advertisements-