Sunday, May 5, 2024
-Advertisements-
KERALA NEWSപ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : കോട്ടപ്പടിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി സ്വദേശി പികെ അസീസ് (48) ആണ് അറസ്റ്റിലായത്. മലപ്പുറം വനിതാ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടുകാർ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതർ വനിതാ പോലീസിൽ പരാതി നൽകുകയായിരുന്നു.

പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ അസീസ് ഒരു വർഷം മുൻപാണ് കോട്ടപ്പടി സ്കൂളിൽ ഡ്രൈവറായി ജോലിക്ക് കയറിയത്.

English Summary : School bus driver arrested for molesting girl

-Advertisements-