KERALA NEWSKasaragod Newsപുറത്ത് പോയ വീട്ടുകാർ തിരിച്ചെത്തിയപ്പോൾ യുവതിയെ അവശനിലയിൽ കണ്ടെത്തി ; വിവാഹത്തിൽ...

പുറത്ത് പോയ വീട്ടുകാർ തിരിച്ചെത്തിയപ്പോൾ യുവതിയെ അവശനിലയിൽ കണ്ടെത്തി ; വിവാഹത്തിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

follow whatsapp

കാസർഗോഡ് : തൃക്കരിപ്പൂരിൽ വിവാഹത്തിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചന്തേര സ്വദേശി ശ്രീനിവാസൻ (29) ആണ് അറസ്റ്റിലായത്. തൃക്കരിപ്പൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഈ മാസം ഇരുപത്തിയഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരുവർഷം മുമ്പ് യുവതിയും ശ്രീനിവാസനും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനിടയിൽ ശ്രീനിവാസന്റെ സ്വഭാവ ദൂഷ്യം കാരണം യുവതി വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

- Advertisement -

യുവതി വിവാഹത്തിൽ നിന്നും പിന്മാറിയതോടെ പ്രകോപിതനായ യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാർ പുറത്ത് പോയ സമയത്ത് വീട്ടിലെത്തിയ ശ്രീനിവാസൻ യുവതിയെ കിടപ്പ് മുറിയിലേക്ക് വലിച്ച് കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പോയ വീട്ടുകാർ തിരിച്ചെത്തിയപ്പോൾ യുവതിയെ അവശനിലയിൽ കണ്ടെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

- Advertisement -

English Summary : young man who entered the house and raped the woman was arrested

spot_img