Saturday, April 27, 2024
-Advertisements-
KERALA NEWSKasaragod Newsസ്വന്തം പറമ്പിൽ നിന്നും തേങ്ങയിടാൻ വിലക്ക് ; സിപിഎം പ്രവർത്തകർക്കെതിരെ ഡിവൈഎസ്പിക്ക് പരാതി നൽകി വയോധിക

സ്വന്തം പറമ്പിൽ നിന്നും തേങ്ങയിടാൻ വിലക്ക് ; സിപിഎം പ്രവർത്തകർക്കെതിരെ ഡിവൈഎസ്പിക്ക് പരാതി നൽകി വയോധിക

chanakya news
-Advertisements-

കാസർഗോഡ് : സ്വന്തം പറമ്പിൽ നിന്നും തേങ്ങയിടുന്നതിന് സിപിഎം പ്രവർത്തകർ വിലക്കേർപ്പെടുത്തിയതായി വയോധികയുടെ പരാതി. കാസർഗോഡ് നീലേശ്വരം സ്വദേശിനിയായ എംകെ രാധയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിക് പരാതി നൽകിയത്. സ്വന്തം പറമ്പിൽ നിന്നും തേങ്ങയിടാൻ സിപിഎം പ്രവർത്തകർ അനുവദിക്കുന്നില്ലെന്നും തേങ്ങയിടാൻ എത്തുന്ന തൊഴിലാളികളെ തടയുണെന്നും രാധ നൽകിയ പരാതിയിൽ പറയുന്നു.

ആറു സിപിഎം പ്രവർത്തകർ ഉൾപ്പടെ ഏഴുപേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് വർഷങ്ങളായി സ്ഥലത്ത് പ്രശ്‌നം നിലനിൽക്കുന്നുണ്ട്. അപ്രോച്ച് റോഡിന് സ്ഥലം വിട്ട് നൽകാത്തതാണ് പ്രശ്നത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് കേസുകൾ നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് രാധ തൊഴിലാളികളുമായി തേങ്ങയിടാനെത്തിയത്.

എന്നാൽ സിപിഎം പ്രവർത്തകർ ഇടപെട്ട് തടയുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തി അവരിൽ നിന്നും കത്തി പിടിച്ച് വാങ്ങുകയുമായിരുന്നു. അതേസമയം പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് സിപിഎം നേതാക്കൾ പറയുന്നു. പാലയിലെയും പരിസര പ്രദേശങ്ങളിലേയും പറമ്പുകളിൽ തേങ്ങ പരിക്കുന്നത് നാട്ടിലെ തൊഴിലാളികളാണെന്നും പുറത്ത് നിന്ന് വന്ന തൊഴിലാളികളെയാണ് തടഞ്ഞതെന്നും നേതാക്കൾ വ്യക്തമാക്കി.

പാലായി ഷട്ടർ കം ബ്രിഡ്ജ് പദ്ധതി നടപ്പാക്കുമ്പോൾ അതിന് തുരങ്കം വെക്കാൻ 2012 മുതൽ നാട്ടുകാർക്കെതിരേ കള്ളക്കേസുകൾ നൽകി വികസനത്തിന്‌ തടസ്സം നിൽക്കുകയാണ് കുടുംബം. കേസുകൾ കോടതി തള്ളിയതോടെയാണ് വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്-ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. മനോഹരൻ പറഞ്ഞു.

English Summary : cpm ban on planting coconuts from own land complaint to dysp

-Advertisements-