ഷാർജ : ഭക്ഷണം കഴിക്കുന്നതിനിടയിൽ മലയാളി യുവതി കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ശരണ്യ (32) ആണ് മരിച്ചത്. ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശരണ്യ മൂന്ന് വർഷത്തോളമായി ഭർത്താവ് മൃദുൽ മോഹനൊപ്പം ഷാർജയിലാണ് താമസം. ശരണ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
English Summary : young women died in sharjah