KERALA NEWSIdukki Newsഅസം സ്വദേശിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ; വ്യക്തി...

അസം സ്വദേശിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ; വ്യക്തി വിരോധം തീർക്കാൻ യുവതിയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ 150 പേരടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അതുവഴി പ്രചരിപ്പിച്ചു,സഹോദരങ്ങൾ അറസ്റ്റിൽ

follow whatsapp

ഇടുക്കി : യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഇടിഞ്ഞമല സ്വദേശി ജെറിൻ (35), സഹോദരൻ ജിബിൻ (38), എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്.

ഇടിഞ്ഞമലയിൽ ഗ്യാസ് ഏജൻസി നടത്തുന്ന ജെറിന് പരാതിക്കാരിയായ യുവതിയുമായി വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. ഇതിനെ തുടർന്ന് പക വീട്ടുന്നതിനായി നാട്ടിലെ 150 പേരെ ചേർത്ത് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും യുവതിയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

- Advertisement -

യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ശേഷം ഇയാൾ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ജെറിന്റെ ഗ്യാസ് ഏജൻസിയിലെ തൊഴിലാളിയായ അസം സ്വദേശിയുടെ പേരിലെടുത്ത മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ജെറിൻ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്.

- Advertisement -

പണി കുറവായതിനാൽ നാട്ടിൽ പോയ്കോളൂ, ആവശ്യമുള്ളപ്പോൾ വിളിക്കാം എന്ന് പറഞ്ഞ് അസം സ്വദേശിയിൽ നിന്നും സഹോദരൻ ജെബിൻ സിം കാർഡ് വാങ്ങുകയും അസം സ്വദേശിയെ നാട്ടിലേക്ക് അയക്കുകയുമായിരുന്നു. തുടർന്ന് ഈ നമ്പർ ഉപയോഗിച്ചാണ് ജെറിൻ വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ സഹോദരങ്ങൾ ഒളിവിൽ പോയെങ്കിലും പോലീസ് അന്വേഷിച്ച് കണ്ടെത്തി ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : brothers arrested who spread the morphed nude picture of the young woman

spot_img