Saturday, May 18, 2024
-Advertisements-
KERALA NEWSKannur Newsശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ഡോക്ടറെ കാണിക്കുകയായിരുന്നു ; പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ഡോക്ടറെ കാണിക്കുകയായിരുന്നു ; പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കണ്ണൂർ : പയ്യന്നൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ സ്വദേശി പികെ അതുൽ (23) ആണ് അറസ്റ്റിലായത്. പഴയങ്ങാടി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പഴയങ്ങാടി സ്വദേശിനിയായ പെൺകുട്ടിയെ ഏഴ് മാസങ്ങൾക്ക് മുൻപ് പഴയങ്ങാടി ടൗണിൽവെച്ചാണ് അതുൽ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ എത്തിയും നിരവധി സ്ഥലങ്ങളിലെത്തിച്ചും പീഡിപ്പിച്ചതായാണ് പരാതി.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തിയത്. തുടർന്ന് മാതാവ് പഴയങ്ങാടി പോലീസിൽ പരാതി നൽകുകയായിരുന്നു. ചെന്നൈലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അതുൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary : youth arested pocso case kannur

-Advertisements-