Sunday, May 19, 2024
-Advertisements-
KERALA NEWSKannur Newsകൊച്ചിയിൽ ജോലി ചെയ്തിരുന്ന യുവാവ് രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത് ; രാത്രി ഭക്ഷണം കഴിച്ച്...

കൊച്ചിയിൽ ജോലി ചെയ്തിരുന്ന യുവാവ് രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത് ; രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ യുവാവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കണ്ണൂർ : എറണാകുളത്ത് ജോലി ചെയ്തിരുന്ന യുവാവിനെ നാട്ടിലെത്തിയതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തി കാഞ്ഞങ്ങാട് ആവിക്കര സ്വദേശി അഖിൽ (23) നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഖിൽ രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി അട്ടേങ്ങാനത്തുള്ള വീട്ടിൽ പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ അഖിലിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രാവിലെ അഖിൽ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ ജനൽ തുറന്ന് നോക്കിയപ്പോഴാണ് അഖിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : youth found dead kanhangad

-Advertisements-