Saturday, May 18, 2024
-Advertisements-
KERALA NEWSKasaragod Newsമൂന്ന് മാസം മുൻപ് വിവാഹിതനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

മൂന്ന് മാസം മുൻപ് വിവാഹിതനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

കാസർഗോഡ് : നെല്ലിക്കുന്ന് മൂന്ന് മാസം മുൻപ് വിവാഹിതനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മേൽപ്പറമ്പ് ഇടവങ്കാൽ സ്വദേശികളായ സുരേന്ദ്ര-ജയന്തി ദമ്പതികളുടെ മകൻ കീർതേഷ് (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നെല്ലിക്കുന്ന് കസബയ്ക്കടുത്ത് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന കീർതേഷ് മൂന്ന് മാസം മുൻപാണ് വിവാഹിതനായത്. മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : youth found dead

-Advertisements-