Friday, May 3, 2024
-Advertisements-
KERALA NEWSഅടിയേറ്റ് നിലത്ത് വീണപ്പോൾ മുഖത്ത് ചവിട്ടി അമർത്തി, വിസ്മയ മരണത്തിന് മുൻപ് സഹോദരനോട് പറഞ്ഞത് ;...

അടിയേറ്റ് നിലത്ത് വീണപ്പോൾ മുഖത്ത് ചവിട്ടി അമർത്തി, വിസ്മയ മരണത്തിന് മുൻപ് സഹോദരനോട് പറഞ്ഞത് ; യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

chanakya news
-Advertisements-

കൊല്ലം : യുവതിയെ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്‌താം നടയിലാണ് സംഭവം. നിലമേൽ കൈതക്കാട് സ്വദേശിയായ വിസ്മയെയാണ് ഭർത്താവ് കിരണ്കുമാറിന്റെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ നിരന്തരം മർദിക്കാറുള്ളതായും മരണത്തിന് മുൻപ് വരെ വിസ്മയയെ കിരൺ കുമാർ ഉപദ്രവിച്ചിട്ടുണ്ടെന്നും വിസ്മയയുടെ കുടുംബം ആരോപിക്കുന്നു. വിസ്മയയുടെ മൃദദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായും കുടുംബം പറയുന്നു.

കഴിഞ്ഞ വർഷമാണ് വിസ്മയയെ കിരൺകുമാർ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കു ശേഷം തന്നെ കിരൺകുമാർ തന്നെ മർദ്ധിക്കുന്നതായി വിസ്മയ സഹോദരനോട് പറയുകയും മർദ്ദനമേറ്റ പാടുകളുടെ ചിത്രങ്ങളും അയച്ച് നൽകിയിരുന്നതായും കുടുംബം പറയുന്നു.
ch n
കഴിഞ്ഞ ദിവസം സഹോദരന് അയച്ച മെസേജിൽ തന്റെ മുടിയിൽ കുത്തിപ്പിടിച്ച് മർദ്ധിച്ചതായും. അടിയേറ്റ് നിലത്ത് വീണപ്പോൾ തന്റെ മുഖത്ത് ചവിട്ടി അമർത്തിയെന്നും വിസ്മയ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വിസ്മയയുടെ മരണ വാർത്ത അറിയുന്നതെന്നും ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും മൃദദേഹം മാറ്റിയതായും കുടുംബം പറയുന്നു.

-Advertisements-