Friday, May 3, 2024
-Advertisements-
KERALA NEWSഒരു നാട് മുഴുവൻ കൊറോണയെ നേരിടാൻ ഒറ്റക്കെട്ടായി പൊരുതുമ്പോൾ രജിത് സാറിനെ സ്വീകരിക്കാൻ കൊച്ചി എയർപോർട്ടിൽ...

ഒരു നാട് മുഴുവൻ കൊറോണയെ നേരിടാൻ ഒറ്റക്കെട്ടായി പൊരുതുമ്പോൾ രജിത് സാറിനെ സ്വീകരിക്കാൻ കൊച്ചി എയർപോർട്ടിൽ എത്തിയത് പതിനായിരങ്ങൾ

chanakya news
-Advertisements-

ബിഗ്‌ബോസ് സീസൺ 2 വിൽ നിന്നും പുറത്തായ ഡോ രജിത്ത് കുമാന് ഇന്നലെ ചെന്നൈ, കൊച്ചി വിമാനത്താവളത്തിൽ നിന്നും കിട്ടിയ സ്വീകരണം നാം കണ്ടതാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതിനെപോലും വകവെയ്ക്കാതെയാണ് ആരാധകർ അദ്ദേഹത്തെ ഒരുനോക്ക് കാണാനായി എത്തിയത്. അദ്ദേഹം ഷോയിൽ നിന്നും പുറത്തായതിന്റെ വിഷമത്തിലും ദേഷ്യത്തിലുമാണ് രജിത് ആർമി ഫാൻസുകാർ. മലയാളത്തിന്റെ താരരാജാവായ മോഹൻലാലിന് പോലും വിമർശങ്ങളും കുറ്റങ്ങളും കേൾക്കേണ്ടി വന്നു… സൈബർ ആക്രമണം നേരിടേണ്ടി വന്നു. കാരണം മോഹൻലാൽ 30 വർഷം കൊണ്ട് നേടിയെടുത്ത ആരാധകാരെ രജിത് കുമാർ വെറും 70 ദിവസം കൊണ്ട് നേടിയെടുത്തു. അതാണ്‌ ഇവിടെ രജിത് കുമാർ മറ്റുള്ളവരെക്കാളും വ്യത്യസ്തനാകുന്നത്.

പ്രഭാഷകനും അദ്ധ്യാപകനുമായ രജിത് കുമാറിനെ ബിഗ്‌ബോസിലെ ഭൂരിഭാഗം വരുന്ന ആളുകളും തകർക്കാൻ ശ്രമിച്ചു തോൽപ്പിക്കാൻ ശ്രമിച്ചു, എന്നിട്ടും അവിടെയെങ്ങും തോൽക്കാതെ പതറാതെ മുന്നോട്ട് കുതിച്ച രജിത് കുമാറിനെ വീഴ്ത്താൻ ഒടുവിൽ ചില കള്ളത്തരങ്ങൾ കാണിക്കേണ്ടി വന്നു ചിലർക്കൊക്കെ. രജിത് കുമാർ എന്ന വ്യക്തിയെ സ്നേഹിക്കുന്ന ആരാധിക്കുന്ന ലക്ഷക്കണക്കിന് അമ്മാമാരും ആരാധകരുമുണ്ട് ഇന്നീ കേരളത്തിൽ. അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ടും ഇടപെടലുകൾ കൊണ്ടുമെല്ലാം ചുരുങ്ങിയ ദിവസം കൊണ്ട് ആരാധകർ രാജിത്ത് ആർമി ഫാൻസ് തന്നെ രൂപീകരിച്ചു. അദ്ദേഹത്തിന് ഷോയുടെയിടയിൽ പരിക്കേറ്റപ്പോൾ ആരാധകർ പ്രധിഷേധം അറിയിച്ചു. എന്നാൽ ബിഗ്‌ബോസിലെ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചെന്നു പറഞ്ഞു കൊണ്ട് അദ്ദേഹത്തിനെതിരെ തിരിഞ്ഞു ഷോയിലെ കുറെയധികം ആളുകൾ. കാരണം എങ്ങനെയും അദ്ദേഹത്തെ പുറത്താക്കണം. കാരണങ്ങൾ നോക്കിയിരിക്കുകയായിരുന്നു. ഒടുവിൽ അത് വിജയം കണ്ടു. വിചാരിച്ച പോലെ അദ്ദേഹത്തെ ഷോയിൽ നിന്നും അവർക്ക് പുറത്താക്കാനായി. തുടർന്ന് ആരാധകർ തങ്ങളുടെ പ്രധിഷേധം കൊടുംകാറ്റായി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയും അദ്ദേഹം വിമാനത്താവളത്തിൽ എത്തിയപോളുമെല്ലാം.

വിമാത്താവളത്തിൽ എത്തിയ രജിത് കുമാറിനെ സ്വീകരിക്കാനായി എത്തിയത് പതിനായിരങ്ങളാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ പോലും വകവെയ്ക്കാതെയാണ് ആരാധകർ അദ്ദേഹത്തെ കാണാനായി എത്തിയത്. ഒടുവിൽ പോലീസുകാർക്ക് പോലും കാര്യങ്ങൾ നിയന്തിക്കാൻ ആവാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. പോലീസുകാർക്ക് കേസെടുക്കേണ്ട സാഹചര്യം പോലും വേണ്ടി വന്നു. തുല്യ നീതിയെന്നു പറയുമെങ്കിലും തുല്യ നീതി ചില സ്ഥലങ്ങളിൽ കിട്ടാറില്ലെന്നും മനശുദ്ധി ഇല്ലാത്തവർക്കാണ് കൊറോണ വരുന്നതെന്നും തനിക്ക് മനഃശുദ്ധി ഉളളതുകൊണ്ട് കൊറോണ വരില്ലെന്നും അദ്ദേഹം വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

-Advertisements-