Friday, May 17, 2024
-Advertisements-
KERALA NEWSചോറും പരിപ്പ്കറിയുമൊന്നും ഞങ്ങൾക്ക് വേണ്ട സാറേ, ഇറച്ചിയും പാൻമസാലയും മതി: പോലീസിനോട് അന്യസംസ്ഥാന തൊഴിലാളികൾ

ചോറും പരിപ്പ്കറിയുമൊന്നും ഞങ്ങൾക്ക് വേണ്ട സാറേ, ഇറച്ചിയും പാൻമസാലയും മതി: പോലീസിനോട് അന്യസംസ്ഥാന തൊഴിലാളികൾ

chanakya news
-Advertisements-

ചോറും പരിപ്പുകറിയും സവാളയും പയറുമെല്ലാം എല്ലാം കഴിച്ചു മടുത്തു, ഞങ്ങൾക്ക് കോഴിയിറച്ചിയും പാൻമസാലയും വേണമെന്നുള്ള ആവശ്യം പോലീസിനോട് പറഞ്ഞുകൊണ്ട് അന്യസംസ്ഥാനത്തൊഴിലാളികൾ. എന്നാൽ ചങ്ങനാശ്ശേരി പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികൾക്ക് അര ലിറ്റർ പാൽ വീതം ഇന്നലെ നൽകിയിരുന്നു. 4086 പേർക്കാണ് ഇന്നലെ മിൽമാ പാൽ വിതരണം ചെയ്തത്. കൂടാതെ ഓരോ കവർ തൈര് വിതരണം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നാട്ടിൽ പോകണണമെന്നുള്ള ആവശ്യം ഉന്നയിച്ചുകൊണ്ട് ഈ കൂട്ടർ തെരുവിൽ ഇറങ്ങിയിരുന്നു. ഒടുവിൽ അവർക്ക് വേണ്ടുന്ന ഭക്ഷണ സാധനങ്ങളും മറ്റും എത്തിച്ചു കൊടുക്കാമെന്ന് സർക്കാരും അധികൃതരും പറഞ്ഞതോടെയാണ് ഇവർ പിന്മാറിയത്. സംഭവത്തെ തുടർന്ന് ക്യാമ്പുകളിൽ പോലീസ് സംഘം ഇവരെ നിരീക്ഷിക്കുവാൻ വേണ്ടി ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ തിരുവനന്തപുരം ജില്ലയിലെ ചാലയിൽ മീനും ഇറച്ചിയും വേണമെന്നുള്ള ആവശ്യം ഉന്നയിച്ചുകൊണ്ട് ഭക്ഷണപ്പൊതികൾ അന്യസംസ്ഥാനത്തൊഴിലാളികൾ വലിച്ചെറിഞ്ഞ സംഭവം വാർത്തയായിരുന്നു.

-Advertisements-