Friday, May 3, 2024
-Advertisements-
NATIONAL NEWSബംഗളുരുവിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തി

ബംഗളുരുവിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തി

chanakya news
-Advertisements-

കർണാടക: ബംഗളുരുവില്‍ ചെറു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബാംഗ്ലൂരിൽ നിന്നും 66 കിലോമീറ്റർ അകലെ വടക്ക്-വടക്ക് കിഴക്ക് ഭാഗത്തതാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.14 ന് ആയിരുന്നു ഭൂചലനം.

നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. ഭൂമിക്കടിയിൽ 23 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

-Advertisements-