Friday, May 17, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 67കാരൻ പോലീസിന്റെ പിടിയിൽ

മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 67കാരൻ പോലീസിന്റെ പിടിയിൽ

chanakya news
-Advertisements-

മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 67കാരൻ പോലീസിന്റെ പിടിയിൽ. പീഡനത്തിരയാക്കിയത് പുറത്ത് പറയാതിരിക്കാൻ കുട്ടിക്ക് അമ്പതിനായിരം രൂപ നൽകിയതായും പരാതിയിൽ പറയുന്നു. മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സി അലവിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മഞ്ചേരി പയ്യനാട് പിലാക്കൽ നാണത്ത് കുഞ്ഞിമൊയ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 15നാണ് കേസിനാസ്പതമായ സംഭവം നടന്നത്. കുട്ടിയെ പിലാക്കൽ കമ്പത്ത് ഗ്രൗണ്ടിനടുത്തുള്ള ചെറിയകുന്നിലേക്ക് കൂട്ടികൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിനിരയാക്കിയത് പുറത്ത് പറയാതിരിക്കാൻ അമ്പതിനായിരം നൽകിയതായും പരാതിയിൽ പറയുന്നു. പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.

അതെ സമയം മലപ്പുറം കൂട്ടിലങ്ങാടിയിൽ 10 രൂപ നൽകി 13 വയസുകാരനെ പീഡനത്തിന് വിധേയമാക്കിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി സ്പെഷ്യൽ പോക്‌സോ കോടതി തള്ളി. മലപ്പുറം കാളമ്പാടി തെക്കേപുറം അലിയുടെ (40) ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

-Advertisements-