Sunday, May 5, 2024
-Advertisements-
KERALA NEWSയുവതിയുടെ ചിത്രങ്ങൾ നഗ്ന്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

യുവതിയുടെ ചിത്രങ്ങൾ നഗ്ന്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : യുവതിയുടെ ചിത്രം അശ്‌ളീല ചിത്രങ്ങളായി മോർഫ് ചെയ്യുകയും തുടർന്ന് ഭർത്താവിനും കുടുംബാംഗങ്ങൾക്കും വാട്സാപ്പ് വഴി അയച്ചു കൊടുത്ത കേസിൽ സീരിയൽ നടൻ ഉൾപ്പെടെയുള്ള മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ. തിരുവനന്തപുരം ഡെന്റൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സുബു,സീരിയൽ നിർമ്മാതാവും നടനുമായ ജാസിർഖാൻ,വേങ്കവിള സ്വദേശി ശ്രീജിത് എന്നിവരാണ് അറസ്റ്റിലായത്.

അശ്‌ളീല ചിത്രങ്ങൾ ലഭിച്ച യുവതിയുടെ ബന്ധുവിന്റെ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വിവാഹശേഷമാണ് ഭർത്താവിനും കുടുംബത്തിനും ഇത്തരത്തിൽ യുവതിയെ മോശമായി ചിത്രീകരിക്കുന്ന കത്തുകളും മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങളും അയച്ചു കൊടുത്തത്.

യുവതിയുടെ നഗ്‌ന ചിത്രങ്ങൾ ലഭിച്ചതോടെ ഭർത്താവുമായി അകന്ന് കഴിയുകയാണ് യുവതി. ഇതിനിടെ ഇത്തരത്തിലുള്ള നഗ്ന്ന ചിത്രങ്ങൾ യുവതിയുടെ
ബന്ധുവായ മറ്റൊരു സ്ത്രീക്ക് വാട്സാപ്പ് വഴി ലഭിക്കുകയും വാട്സാപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് പ്രതികളെ കണ്ടെത്താനായത്. കോളേജ് പ്രൊഫസറായ സുബു നൽകിയ യുവതിയുടെ ചിത്രങ്ങൾ സീരിയൽ നടൻ ജാസിർ മോർഫ് ചെയ്യുകയായിരുന്നു.

മറ്റൊരു വ്യാജ ഐഡികാർഡ് ഉപയോഗിച്ചാണ് പ്രതികൾ സിം എടുത്തത്. ആ നമ്പർ വഴിയാണ് വാട്സാപ്പ് എടുത്ത് ചിത്രങ്ങൾ യുവതിയുടെ ഭർത്താവിനും കുടുംബത്തിനും അയച്ച് കൊടുത്തത്. എന്നാൽ സിം എടുത്തപ്പോൾ കൊടുത്ത ഐഡി കാർഡിൽ നസീറിന്റെ ഫോട്ടോയാണ് നൽകിയിരുന്നത്. മറ്റൊരു പ്രതിയായ ശ്രീജിത്തിന്റെ കടയിൽ നിന്നാണ് സിം എടുത്തതെന്നും പോലീസ് പറയുന്നു.

യുവതിയുമായി നേരത്തെ സുബുവിന് അടുപ്പമുണ്ടായിരുന്നതായും എന്നാൽ വിവാഹത്തിന് ശേഷം യുവതി അടുപ്പം കാണിച്ചിരുന്നില്ലെന്നും അതിനാൽ യുവതിയുടെ വിവാഹ ബന്ധം വേർപ്പെടുത്തി യുവതിയുമായി അടുക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും സുബു പോലീസിനോട് പറഞ്ഞു.

-Advertisements-