Monday, May 20, 2024
-Advertisements-
KERALA NEWSവ്യാജ പ്രൊഫൈലുണ്ടാക്കി വീട്ടമ്മമാരിൽ നിന്ന് നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

വ്യാജ പ്രൊഫൈലുണ്ടാക്കി വീട്ടമ്മമാരിൽ നിന്ന് നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : ഫേസ്‌ബുക്കിൽ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി മന്ത്രവാദിനി ചമഞ്ഞ് വീട്ടമ്മമാരുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കള്ളിക്കാട് മുണ്ടവൻകുന്ന് സ്വദേശി സുബീഷ് ആണ് അറസ്റ്റിലായത്.

സിന്ധു,ആനി തുടങ്ങിയ പേരുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ പ്രതി മന്ത്രവാദിനി ചമഞ്ഞ് വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം അവരുടെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി നഗ്ന പൂജ നടത്തണമെന്ന് ആവിശ്യപെടുകയായിരുന്നു. ഇത് വിശ്വസിച്ച വീട്ടമ്മമാർ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിക്ക് കൈമാറി.

നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം വീട്ടമ്മമാരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പണം നല്കാത്തവരുടെ ദൃശ്യങ്ങൾ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും അയച്ച് കൊടുക്കുകയാണ് ഇയാളുടെ രീതി. നെയ്യാർ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

-Advertisements-