Saturday, May 4, 2024
-Advertisements-
KERALA NEWSവീട്ടിലിരുന്നാൽ നിങ്ങൾ ഭക്ഷണം തരുമോയെന്നുള്ള യുവാവിന്റെ ചോദ്യത്തിന് മഞ്ജിമയുടെ മറുപടി ഇങ്ങനെ

വീട്ടിലിരുന്നാൽ നിങ്ങൾ ഭക്ഷണം തരുമോയെന്നുള്ള യുവാവിന്റെ ചോദ്യത്തിന് മഞ്ജിമയുടെ മറുപടി ഇങ്ങനെ

chanakya news
-Advertisements-

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് വീട്ടിലിരിക്കണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്ത സിനിമാതാരം മഞ്ജിമാ മോഹന്റെ ട്വീറ്റിന് എതിരെ മോശമായി വിമർശനം നടത്തിയ യുവാവിന് കിടിലൻ മറുപടി നൽകികൊണ്ട് നടി രംഗത്ത്. നിലവിൽ കൊറോണ പടരുന്നത് മൂലം സിനിമകളുടെ ചിത്രീകരണങ്ങൾ എല്ലാം തന്നെ നിർത്തിവെച്ചിരിക്കുകയാണ്. ഇതുമൂലം നടി നടൻമാർ എല്ലാവരും തന്നെ തങ്ങളുടെ വീടുകളിൽ തന്നെയാണ്.

കൊറോണ വൈറസ് ഇത്രെയും തീവ്രമായ രീതിയിൽ പടരുന്ന സമയത്ത് ജനങ്ങൾ എന്തുകൊണ്ട് തങ്ങളുടെ വീടുകളിൽ ഇരിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നുവെന്നുള്ള കാര്യം മനസിലാകുന്നില്ലെന്നു താരം ട്വിറ്ററിൽ കുറിക്കുകയുണ്ടായി. ഇതിന് മറുപടിയായി ഒരാൾ കമന്റ് ചെയ്തത് വീട്ടിൽ ഇരുന്നാൽ നിങ്ങൾ ഭക്ഷണം തരുമോ എന്നായിരുന്നു. തുടർന്ന് നടി മഞ്ജിമ അയാളുടെ ചോദ്യത്തിന് മറുപടിയുമായി എത്തുകയായിരുന്നു. ഇത്തരം ആളുകൾ ഇപ്പോളും സമൂഹത്തിൽ ഉണ്ടെന്നും ഇത്തരം ട്വീറ്റുകൾക്ക് സാധാരണ താൻ മറുപടി നല്കാത്തതാണെന്നും മഞ്ജിമ പറയുന്നു.

ജനങ്ങളോട് വീട്ടിലിരിക്കാൻ പറഞ്ഞതിനു തനിക്ക് കിട്ടിയ മറുപടിയാണിതെന്നും ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്നത് എളുപ്പമാണെന്ന് കരുതിയെങ്കിൽ അത് തെറ്റാണെന്നും മഞ്ജിമ പറഞ്ഞു. കൂടാതെ തങ്ങൾക്ക് ലഭിക്കുന്ന പണം ആകാശത്തു നിന്നും പൊട്ടി വീണു കിട്ടുന്നതല്ലെന്നും മഞ്ജിമ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സിനിമ മേഖലയിലുള്ള നിരവധി ആളുകളാണ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾക്ക് പിന്തുണയുമായി എത്തുന്നത്.

-Advertisements-