Saturday, May 4, 2024
-Advertisements-
ENTERTAINMENTCinemaനടക്കാൻ കഴിയില്ല എന്ന് ഡോകടർ പറഞ്ഞു അതെന്നെ തളർത്തി ; കാലിൽ ശസ്ത്രക്രിയ നടത്തിയതിനെ കുറിച്ച്...

നടക്കാൻ കഴിയില്ല എന്ന് ഡോകടർ പറഞ്ഞു അതെന്നെ തളർത്തി ; കാലിൽ ശസ്ത്രക്രിയ നടത്തിയതിനെ കുറിച്ച് മഞ്ജിമ മോഹൻ

chanakya news
-Advertisements-

ബാല താരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ ചുരുക്കം ചില നായികമാരിൽ ഒരാളാണ് പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹനന്റെ മകളും നടിയുമായ മഞ്ജിമ മോഹൻ. മയില്‍ പീലിക്കാവ്, സാഫല്യം, പ്രിയം ,തെങ്കാശിപട്ടണം, മധുരനൊമ്ബരക്കാറ്റ്,സുന്ദരപുരുഷന്‍,താണ്ഡവം എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായും, ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ നായികയായും താരം തിളങ്ങി. നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇപ്പോൾ തന്റെ കാലിനു പറ്റിയ ഒരു ചെറിയ പരിക്ക് മൂലം അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചു തുറന്നു പറയുകയാണ് താരം. ​

വീ​ടി​ന്റെ​ ​ഗേ​റ്റ് ​ത​ട്ടി​ ​ഇ​ട​തു​കാ​ലി​ന്റെ​ ​ഉ​പ്പൂ​റ്റി​ ​ഭാ​ഗ​ത്ത് ​ഒ​രു​ ​ചെ​റി​യ​ ​മു​റി​വ് ​ഉ​ണ്ടാ​യി.​ ര​ണ്ടാ​ഴ്ച​ ​വി​ശ്ര​മം​ ​വേ​ണ്ടി​വ​രു​മെ​ന്ന് ​ക​രു​തി ​വി​വ​രം​ ​ചേ​ട്ട​നോ​ട് ​മാ​ത്രം​ ​പ​റ​ഞ്ഞു.​ സ്റ്റി​ച്ച്‌ ​നീ​ക്കം​ ​ചെ​യ്ത​പ്പോ​ള്‍​ ​കാ​ലി​ന് ​അ​സ​ഹ്യ​മാ​യ​ ​വേ​ദ​ന​ ​ന​ട​ക്കാ​ന്‍​ ​ക​ഴി​യു​ന്നി​ല്ല ​ഉ​പ്പൂ​റ്റി​ ​ഭാ​ഗ​ത്തെ​ ​മു​റി​വാ​യ​തി​നാ​ല്‍​ ​ഇ​നി​ ​ന​ട​ക്കാ​ന്‍​ ​ക​ഴി​യു​മോ​യെ​ന്ന് ​പേ​ടി​ച്ചു. ന​മ്മു​ടെ​ ​ശ​രീ​ര​ ​ഭാ​രം​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​ഇ​ട​മാ​ണ​ല്ലോ​ ​ഉ​പ്പൂ​റ്റി. വീ​ണ്ടും​ ​വേ​ദ​ന​ ​കൂ​ടി​യ​തോ​ടെ​ ​അ​പ്പോ​ളോ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഡോ​ക്ട​ര്‍​ ​ദൊ​രൈ​ ​കു​മാ​റി​നെ​ ​ക​ണ്ടു​.​ അ​ടി​യ​ന്ത​ര​ ​ശ​സ്ത്ര​ക്രി​യ​ ​വേ​ണ​മെ​ന്നും​ ​അ​ല്ലെ​ങ്കില്‍ ​സ്ഥി​തി​ ​ഗു​രു​ത​മാ​വു​മെ​ന്നും​ ​ഡോ​ക്ട​ര്‍​ ​ഒാ​ര്‍​മ​പ്പെ​ടു​ത്തി.

ആ​ദ്യം​ ​ചി​കി​ത്സ​ ​തേ​ടി​യ​ ​ആ​ശു​പ​ത്രിയി​ല്‍ ​മു​റി​വേ​റ്റ​ ​ഭാ​ഗം​ ​ന​ന്നാ​യി​ ​വൃ​ത്തി​യാ​ക്കാ​തെ​ ​സ്റ്റി​ച്ചി​ട്ടു.​ മാ​ത്ര​മ​ല്ല,​ഗേ​റ്റി​ന്റെ​ ​ചെ​റി​യ​ ​ഒ​രു​ ​തു​രു​മ്പ് ക​ഷ്ണം​ ​നീ​ക്കം​ ​ചെ​യ്ത​തു​മി​ല്ല,​ ​മു​റി​വി​ല്‍​ ​പ​ഴു​പ്പു​ണ്ടാ​യ​തി​നെ​ ​തു​ട​ര്‍​ന്നാ​ണ് ​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ജീ​വി​ത​ത്തി​ല്‍​ ​ആ​ദ്യ​മാ​ണ് ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​ധേ​യ​യാ​വു​ന്ന​ത്.​ശ​സ്ത്ര​ക്രി​യ​ ​ക​ഴി​ഞ്ഞ​പ്പോ​ള്‍​ ​കാ​ലി​ന് ​ന​ല്ല​ ​വേ​ദ​ന.​ സി​നി​മ​യും​ ​നൃ​ത്ത​വും​ ​ഉ​പേ​ക്ഷി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​വു​മെ​ന്ന് ​തോ​ന്നി.​ മറ്റൊരു ​ ​ഇ​ടം​ ​തേ​ട​ണ​മെ​ന്നു​പോ​ലും​ ​ചി​ന്തി​ച്ചു​ മൂ​ന്നു​മാ​സം​ ​ന​ട​ക്കാ​ന്‍​ ​ക​ഴി​യി​ല്ലെ​ന്ന് ​ഡോ​ക്ട​ര്‍​ ​ദൊ​രൈ​ ​കു​മാ​ര്‍​ ​ആ​ദ്യ​മേ​ ​പ​റ​ഞ്ഞി​രു​ന്നു. ​

അ​ത് ​എ​ന്നെ​ ​ത​ള​ര്‍​ത്തി​ വാ​ക്ക​റി​ലും​ ​ച​ക്ര​കസേ​​ര​യി​ലു​മാ​യി​ ​പി​ന്ന​ത്തെ​ ​ജീ​വി​തം.​ ഇ​ങ്ങ​നെ​ ​ക​ഴി​യു​ന്ന​വ​രെ​ ​ഞാ​ന്‍​ ​ക​ണ്ടി​ട്ടു​ള്ള​ത് ​സി​നി​മ​യി​ല്‍​ ​മാ​ത്രം.​ ത​ള​ര്‍​ന്നു​ ​പോ​യ​ ​ആ​ ​അ​വ​സ്ഥ​യി​ല്‍​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ആ​ശ്വാ​സം​ ​പ​ക​ര്‍​ന്നു.​ ചേ​ട്ട​നും​ ​എ​ന്റെ​ ​കൂ​ട്ടു​കാ​രും​ ​ഒ​പ്പം​ ​നി​ന്നു.​ സാ​വ​ധാ​നം​ ​സാ​ധാ​ര​ണ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​വ​രാ​ന്‍​ ​തു​ട​ങ്ങി.​നൃ​ത്തം​ ​ചെ​യ്യാ​ന്‍​ ​ഇ​പ്പോ​ഴും​ ​തു​ട​ങ്ങി​യി​ട്ടി​ല്ല എന്നും താരം കൂട്ടിച്ചേർത്തു.

English Summary : manjima mohan about life

-Advertisements-