Thursday, May 2, 2024
-Advertisements-
NATIONAL NEWSഹിന്ദ്വാരയിൽ ഭീക-രവാദികളുടെ വെടിയേറ്റ് മ-രിച്ച സൈനികർ കുറ്റവാളികളെന്നു അവഹേളിച്ചുകൊണ്ട് ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥിനി

ഹിന്ദ്വാരയിൽ ഭീക-രവാദികളുടെ വെടിയേറ്റ് മ-രിച്ച സൈനികർ കുറ്റവാളികളെന്നു അവഹേളിച്ചുകൊണ്ട് ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥിനി

chanakya news
-Advertisements-

ജമ്മുകശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊ-ല്ലപ്പെട്ട സൈനികരെ അവഹേളിച്ചുകൊണ്ട് ജാമിയ മിലിയ വിദ്യാർത്ഥിനിയായ മഹൂർ പർവേസ്. സൈനികരെ യുദ്ധകുറ്റവാളികൾ എന്ന് വിളിച്ചുകൊണ്ടാണ് ഫേസ്ബക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. യുദ്ധകുറ്റവാളികളായ സൈനികർ അവരുടെ ഭൂമി അന്യായമായി കൈയ്യടക്കിയിരിക്കുകയാണെന്നും യഥാർത്ഥത്തിൽ കാശ്മീരിൽ തോക്കേന്തിയ ഭീകരർ വിമോചകരാണെന്നുമാണ് വിദ്യാർത്ഥിനിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

പട്ടാളക്കാർ മരിച്ചതിൽ എന്തിനാണ് ആളുകൾ ഇത്രയ്ക്ക് വികാരം കൊള്ളുന്നതെന്നും ഇന്ത്യൻ സൈനികർ അന്യായമായി കശ്മീർ കയ്യടക്കി വെച്ചിരിക്കുകയാണെന്നും മഹൂർ പറഞ്ഞു. മഹൂറിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. തുടർന്ന് ഫേസ്ബുക്ക് അകൗണ്ട് ഡീആക്ടിവേറ്റ് ചെയ്‌തെന്നാണ് കരുതുന്നത്. മഹൂർ ഇന്ത്യൻ ഷിപ്പ് ചെയ്തിരുന്ന ഖൈതാൻ & കോ എന്ന സ്ഥാപനവും വിദ്യാർത്ഥിനിയെ തള്ളിപറഞ്ഞിട്ടുണ്ട്. കൂടാതെ 2019 ന് ശേഷം തങ്ങളുമായി മഹൂറിനു യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപനം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

-Advertisements-