Saturday, May 4, 2024
-Advertisements-
KERALA NEWSഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത് ; നഗ്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പീഡിപ്പിച്ചു, യുവാവ്...

ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത് ; നഗ്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : അയിരൂരിൽ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൂജപ്പുര സ്വദേശി ഗോകുൽ (20) ആണ് അറസ്റ്റിലായത്. വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് അതിക്രമിച്ച് കയറിയാണ് പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

സമൂഹ മാധ്യമം വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെൺകുട്ടിയുടെ വീടിന്റെ ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീട്ടിലെത്തുകയായിരുന്നു. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെ ഫോൺ കസ്റ്റഡിയിലെടുത്തെങ്കിലും പെൺകുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനായില്ല. ദൃശ്യങ്ങൾ പ്രതി ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

English Summary : 17 year old girl was raped in her house a 20 year old man

-Advertisements-