Wednesday, May 1, 2024
-Advertisements-
KERALA NEWSIdukki Newsകഴിഞ്ഞ ദിവസം ഇടുക്കിയിൽ നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം...

കഴിഞ്ഞ ദിവസം ഇടുക്കിയിൽ നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

ഇടുക്കി : പട്ടയക്കുടിയിൽ നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടയക്കുടി ആനക്കുഴി സ്വദേശി ആഗ്നൽ (24) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച മുതൽ അഗ്നലിനെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും അന്വേഷിച്ച് വരികയുമായിരുന്നു.

നാട്ടുകാരും ബന്ധുക്കളും പോലീസും ചേർന്ന് അന്വേഷണം നടത്തുന്നതിനിടെ ആനക്കുഴിക്ക് സമീപത്തുള്ള പുരയിടത്തിൽ അഗ്നലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

യുവാവ് മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : 24 year old man was found dead idukki

-Advertisements-