Thursday, May 2, 2024
-Advertisements-
KERALA NEWSഭർതൃ വീട്ടിൽ നിന്നും രാത്രി ഭക്ഷണം കഴിച്ച് വാടക വീട്ടിലേക്ക് മടങ്ങിയതായിരുന്നു ; സ്കൂട്ടർ അപകടത്തിൽ...

ഭർതൃ വീട്ടിൽ നിന്നും രാത്രി ഭക്ഷണം കഴിച്ച് വാടക വീട്ടിലേക്ക് മടങ്ങിയതായിരുന്നു ; സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് മണിക്കൂറുകളോളം കലുങ്കിനടിയിൽ കിടന്ന യുവതി മരിച്ചു

chanakya news
-Advertisements-

പത്തനംതിട്ട : മതിലിൽ സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശിനി സിജി എം ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരുമണിയോടെയാണ് അപകടമുണ്ടായത്. മുട്ടുമൺചെറുകോൽപുഴ റോഡിലാണ് അപകടം നടന്നത്.

ഭർത്താവിന്റെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽ നിന്നും രാത്രി ഭക്ഷണം കഴിച്ച് അര കിലോമീറ്റർ അപ്പുറത്തുള്ള വാടക വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി ഒൻപത് മണിയോടെയാണ് സിജി വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.

നീർപ്പാലത്തിന് താഴത്തുള്ള കലുങ്കിന്റെ മതിലിൽ ഇടിച്ച് സ്‌കൂട്ടർ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി കലുങ്കിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടം നടന്നത് ആരുടെയും ശ്രദ്ധയില്പെട്ടിരുന്നില്ല.

ഇന്നലെ പുലർച്ചെ ഒരുമണിയോടെ ഇതുവഴി കാറിൽ വന്നവരാണ് കലുങ്കിനോട് ചേർന്ന് കാൽ ഉയർന്ന് നിൽക്കുന്നത് കണ്ട് ആംബുലന്സിനെ വിവമറിയിച്ചത്. തുടർന്ന് ആംബുലൻസ് എത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : 25 year old young lady accident death

-Advertisements-