Sunday, April 28, 2024
-Advertisements-
KERALA NEWSഏറ്റുമാനൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചലച്ചിത്ര താരം ടോവിനോ തോമസിന്റെ ഷെഫിന് ദാരുണാന്ത്യം

ഏറ്റുമാനൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചലച്ചിത്ര താരം ടോവിനോ തോമസിന്റെ ഷെഫിന് ദാരുണാന്ത്യം

chanakya news
-Advertisements-

എറണാകുളം : ചലച്ചിത്രതാരം ടോവിനോ തോമസിന്റെ ഷെഫ് വാഹനാപകടത്തിൽ മരിച്ചു. പേരൂർ സ്വദേശി വിഷ്ണു (31) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്. ബന്ധുവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ എതിർ ദിശയിൽ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിതന്നെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റ് രണ്ട് യുവാക്കൾക്ക് കൂടി പരിക്കേറ്റു ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

വിഷ്ണുവിന്റെ മരണത്തിലെ വേദന പങ്കുവെച്ച് ടോവിനോ തോമസ് സമൂഹ മാധ്യമങ്ങളിൽ ആദരാഞ്ജലി പോസ്റ്റ് പങ്കുവെച്ചു.

English Summary : tovino thomas chef dies in accident

-Advertisements-