Thursday, May 2, 2024
-Advertisements-
KERALA NEWSപത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ വയറ്റിൽ നിന്നും രണ്ട് കിലോ ഭാരമുള്ള മുടി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ വയറ്റിൽ നിന്നും രണ്ട് കിലോ ഭാരമുള്ള മുടി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

chanakya news
-Advertisements-

കോഴിക്കോട് : പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ വയറ്റിൽ നിന്നും രണ്ട് കിലോ ഭാരമുള്ള മുടി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പതിനഞ്ച് സെന്റീ മീറ്റർ വീതിയും, മുപ്പത് സെന്റീ മീറ്റർ നീളവുമുള്ള മുടിയാണ് നീക്കം ചെയ്തത്. വയറ്റിലെത്തിയ മുടി ആമാശയത്തിൽ ചുറ്റിപിണഞ്ഞ് കിടക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്.

വയറിൽ മുഴയുണ്ടെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചത്. ഡോ ഷാജഹാനാണ് കുട്ടിയെ പരിശോധിച്ചത്. തുടർന്ന് നടത്തിയ സ്കാനിങിൽ വയറിൽ മുടി കണ്ടെത്തുകയായിരുന്നു. ട്രൈക്കോ ബിസയർ എന്ന രോഗാവതയാണിതെന്ന് ഡോക്ടർ പറഞ്ഞു.

മുടി കൈകൊണ്ട് ചുരുട്ടി വിദ്യാർത്ഥിനി വായിൽ ഇട്ടിരുന്നതായി ഡോക്ക്ടർ പറഞ്ഞു. ഇത്തരം രോഗികൾക്ക് ഭക്ഷണത്തോട് വിരക്തിയും വിളർച്ചയും ക്ഷീണവും ഉണ്ടാകുമെന്ന് ഡോക്ക്ടർ വ്യക്തമാക്കി. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്‍ക്കൊടിവിലാണ് മുടി പുറത്തെടുത്ത്.

English Summary : 2kg hair removal 15 year old girl stomach

-Advertisements-