Friday, May 3, 2024
-Advertisements-
INTERNATIONAL NEWSഉഴുന്ന് വട വീഡിയോയുടെ പേരിൽ കളിയാല്‍ നേരിടേണ്ടി വന്ന അമേരിക്കൻ മലയാളിക്ക് പണ്ട് നാട്ടിൽ വട...

ഉഴുന്ന് വട വീഡിയോയുടെ പേരിൽ കളിയാല്‍ നേരിടേണ്ടി വന്ന അമേരിക്കൻ മലയാളിക്ക് പണ്ട് നാട്ടിൽ വട കച്ചവടമായിരുന്നു: ദിവസേന മൂവായിരത്തോളം വടകൾ ഉണ്ടാക്കിയിരുന്നതായി ജോസ് പറയുന്നു

chanakya news
-Advertisements-

ത്രിശൂർ: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം ആളുകൾ തങ്ങളുടെ വീട്ടിൽ തന്നെയാണ്. ഈ സമയത്ത് പലരും യുട്യൂബിലും മറ്റും നോക്കി പാചക പരീക്ഷണങ്ങളിലും ഇന്റർനെറ്റിലും ടിക് ടോക്കിലും മറ്റുമാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പാചക വീഡിയോയുണ്ട്. അത് ഉഴുന്ന് വട ആദ്യമായി കണ്ട അമേരിക്കൻ മലയാളിയുടെ വീഡിയോയാണ്. മലയാളികളുടെ വൈകിട്ടത്തെ ചായയ്‌ക്കൊപ്പം ഒരു ഉഴുന്ന് വട കൂടിയുണ്ടേൽ ഉഷാറായി. കാരണം മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ഉഴുന്ന് വടയെന്ന് പറയുന്നത്. ഉഴുന്ന് വടയെ അത്ഭുതത്തോടെ നോക്കി കൊണ്ട് അതിനെ കുറിച്ച് വർണ്ണിക്കുന്ന അമേരിക്കൻ മലയാളിയുടെ വീഡിയോ കണ്ടു നിരവധി ആളുകളാണ് അദ്ദേഹത്തെ ശകാരിച്ചും തെറി വിളിച്ചും മുന്നോട്ട് വന്നത്.

കാരണം മറ്റൊന്നുമല്ല, അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്. ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ഇത്, വളരെയധികം രുചികരമാണിത്, ഇത് യുട്യൂബിൽ നോക്കിയാണ് താൻ ഉണ്ടാക്കിയത്. ഇതിന്റെ നടുക്ക് ഓട്ട ഉള്ളതിനാൽ അപ്പുറത്ത് നിന്നും വരുന്ന ആളെ ഇതിലൂടെ നോക്കിയാൽ കാണാൻ സാധിക്കും. നാട്ടിലേ പാവങ്ങളുടെ ഭക്ഷണമാണിത്. നാട്ടിൽ ചിലയാൾക്കാർ മഴയത്തും വെയിലത്തും സൈക്കിൾ ചവിട്ടിയും ബൈക്കിലുമായുമൊക്കെ വിൽക്കാറുണ്ട്. ഇങ്ങനെയാണ് ജോസ് വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. കൂടാതെ ഇത് നല്ല ഭക്ഷണമാണെന്നും നിങ്ങളും ഇത് ഉണ്ടാക്കി പരീക്ഷിച്ചു നോക്കണമെന്നും പറയുന്നുണ്ട്. എന്നാൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വൈറലാകുകയും നിരവധി ആളുകൾ തെറിവിളിയും കളിയാക്കലുമായി രംഗത്തെത്തുകയും ചെയ്തു.

അമേരിക്കയിൽ താമസിക്കുന്ന എറണാകുളം ആലുവ സ്വദേശിയായ ജോസ് ശരിക്കും നടന്ന സംഭവം എന്താണെന്നു തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ്. താൻ ഇത് സുഹൃത്തുക്കളെ കാണിക്കുവാൻ വേണ്ടി ചുമ്മാ ചെയ്ത വീഡിയോയാണെന്നും കുറെ കാലങ്ങൾക്ക് മുൻപാണ് ഉഴുന്ന് വട ഉണ്ടാക്കുന്നതെന്നും അപ്പോൾ വീഡിയോ ചെയ്യണമെന്ന് തോന്നിയതിനെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറയുന്നു. നേരെത്തെ നാട്ടിൽ ഉഴുന്ന് വട കച്ചവടമായിരുന്നുവെന്നും മൂവായിരത്തോളം ഉഴുന്ന് വട ഒരു ദിവസം ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറയുന്നു. കൂടാതെ വീഡിയോ വൈറലായതോടെ അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ രാജ്യത്തു നിന്നും തനിക്ക് ചീത്തവിളി കേൾക്കേണ്ടി വന്നെന്നും ജോസ് പറയുന്നു.

-Advertisements-