എടിഎം മെഷീൻ കൗണ്ടറിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എ ഐ സി ഐ സി ഐ ബാങ്ക് എടിഎമ്മിലാണ് മൂർഖൻ പാമ്പ് കയറിയത്. ഗോവിന്ദപുരം ജെ ബ്ലോക്ക് മാർക്കറ്റിന് സമീപത്തായുള്ള ഐ സി ഐ സി ഐ എടിഎമ്മിൽ നിന്നും l പണം എടുക്കുന്നതിനായി ആളുകൾ നിൽക്കുമ്പോളാണ് പാമ്പ് കൗണ്ടറിനുള്ളിൽ കേറി മെഷീനകത്തേക്ക് കയറിയത്. സമീപത്തു നിന്നവർ ഇതിന്റെ വീഡിയോ പിടിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും തുടർന്ന് സംഭവം വൈറലായി മാറുകയായിരുന്നു. പാമ്പ് അകത്തു കയറിയതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരൻ പുറത്തുനിന്നും വാതിൽ അടക്കുകയും ചെയ്യുകയുണ്ടായി.
വീഡിയോ ദൃശ്യങ്ങളിൽ പാമ്പ് എടിഎം മിഷന്റെ ഉള്ളിലേക്ക് കേറുന്ന ദൃശ്യങ്ങളും പണമെടുക്കാൻ എത്തുന്ന ആളുകളെയും കാണാൻ സാധിക്കും. ഇത്തരം വീഡിയോ എടിഎം കൗണ്ടറുകളിൽ പണം എടുത്തു മടങ്ങുമ്പോൾ അശ്രദ്ധമായി ഡോർ തുറന്നു പോകരുത് എന്നുള്ള സന്ദേശം കൂടിയാണ് ആളുകൾക്ക് നൽകുന്നത്. ഇതിന്റെ വീഡിയോദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
@susantananda3 not sure if you have come across this… pic.twitter.com/jobBiH4pYH
— VIDYASAGAR MONINGI (@vsmoningi) May 8, 2020