Sunday, May 5, 2024
-Advertisements-
KERALA NEWSഉത്രാ വധക്കേസ് പ്രതി സൂരജ് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതായി സുരേഷ്

ഉത്രാ വധക്കേസ് പ്രതി സൂരജ് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതായി സുരേഷ്

chanakya news
-Advertisements-

കൊല്ലം: ഉത്ര വധക്കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെയും വകവരുത്താൻ സൂരജ് ഗൂഢാലോചന ഇട്ടത്തായി സഹതടവുകാർ മൊഴിനൽകി. രണ്ടാംതവണ സൂരജിനെയും പാമ്പുപിടുത്തക്കാരനായ സുരേഷിനെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ സുരേഷ് മൊഴി നൽകിയത്. കേസുമായി ബന്ധപ്പെട്ട് മാവേലിക്കര ജയിലിൽ കഴിഞ്ഞ സൂരജ് ജയിലിൽവെച്ച് കൊലപാതക കേസിലെ പ്രതികളുമായി ചേർന്ന് അന്വേഷണ ഉദ്യോഗസ്ഥരെയും പോലീസിനെയും വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുത്തിരുന്നുവെന്നാണ് പാമ്പുപിടുത്തക്കാരൻ സുരേഷ് നൽകിയ മൊഴി.

പുനലൂർ ഡി എഫ് ഓ രേഖാമൂലം കൊല്ലം റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാറിന് അന്വേഷണ ചുമതല കൈമാറുകയും ചെയ്തു. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് കുറ്റപത്രം കുറ്റപത്രം സമർപ്പിക്കും. ആയിരം പേജുകളുള്ള കുറ്റപത്രത്തോടൊപ്പം നൂറോളം തെളിവുകളും 217 സാക്ഷിമൊഴികളുമുണ്ട്.

-Advertisements-