Sunday, May 5, 2024
-Advertisements-
NATIONAL NEWSഅതിർത്തിയിൽ ചൈനയ്ക്കും പാകിസ്ഥാനും താക്കീതു നൽകി തേജസ് വിന്യസിച്ച്‌ വ്യോമസേന

അതിർത്തിയിൽ ചൈനയ്ക്കും പാകിസ്ഥാനും താക്കീതു നൽകി തേജസ് വിന്യസിച്ച്‌ വ്യോമസേന

chanakya news
-Advertisements-

ഡൽഹി: ആയുധങ്ങളുമായി പാകിസ്ഥാനിൽ എത്തിയ ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിയിൽ നിലയുറപ്പിച്ച സാഹചര്യത്തിൽ ചൈനയ്ക്കെതിരെ ശക്തമായ നീക്കവുമായി ഇന്ത്യ. പടിഞ്ഞാറൻ മേഖലയിലെ പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ തേജസ് വിമാനം വിന്യസിച്ചു. ഹിന്ദുസ്ഥാൻ ഐറോനോട്ടിക്സ് (എച്ച്‌ എ എൽ) ലിമിറ്റഡ് നിർമ്മിച്ച തദ്ദേശീയ വിമാനമാണ് തേജസ്.

സതേൺ എയർകമാൻഡിനു കീഴിൽ സുലീറിലുള്ള ആദ്യ എൽ സി എ തേജസ് സ്ക്വാഡ്രൺ ആണ് വിന്യസിച്ചിരിക്കുന്നത്. ഇതിന്റെ പ്രത്യേകതയെന്ന് പറയുന്നത് ഭാരം കുറഞ്ഞ ബോഡിയും കൺട്രോൾ സിസ്റ്റവും മൈക്രോ പ്രോസസർ യൂട്ടിലിറ്റിയുമാണ്. നാലായിരത്തിലധികം തവണ പരീക്ഷണാടിസ്ഥാനത്തിൽ പറക്കൽ നടത്തിയിട്ടുള്ള യുദ്ധവിമാനമായ തേജസ്. ഇത്രയും വട്ടം പറത്തിയിട്ടും യാതൊരു തകരാറും സംഭവിക്കുകയോ ചെയ്തിട്ടില്ല. ഇതിന്റെ എൻജിനും കോക്പിറ്റും ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റവുമടക്കം വെറും 45 മിനിറ്റ് സമയം കൊണ്ട് ടെക്നിക്കൽ സ്റ്റാഫിനെ മാറ്റാനും സാധിക്കും. ലോകത്തിലേക്കും ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള യുദ്ധവിമാനങ്ങളിൽ ഒന്നാണ് തേജസ്.

-Advertisements-