Thursday, May 2, 2024
-Advertisements-
KERALA NEWSപാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി

പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി

chanakya news
-Advertisements-

കോട്ടയം : പാമ്പുപിടിക്കുന്നതിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മർദ്ധവും സാധാരണ നിലയിൽ എത്തിയതിനൊപ്പം തലച്ചോറിന്റെ പ്രവർത്തനവും ഭാഗികമായി പൂർവ്വ സ്ഥിതിയിലായെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അതീവ ഗുരുതരാവസ്ഥയിലാണ് വാവ സുരേഷിനെ തിങ്കളാഴ്ച ആശുപത്രിയിൽ എത്തിച്ചത്. ഹൃദയത്തിന്റെ പ്രവർത്തനം അറുപത് ശതമാനം നഷ്ടപെട്ട നിലയിലായിരുന്നു. മരുന്നുകളോടും വാവ സുരേഷിന്റെ ശരീരം പ്രതികരിച്ചിരുന്നുല്ല. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ദ്ദ ചികിത്സയ്ക്ക് നില മെച്ചപ്പെടുകയായിരുന്നു.

അതേസമയം ചൊവ്വാഴ്ച പുലർച്ചയോടെ വാവ സുരേഷ് സ്വയം ശ്വസിച്ച് തുടങ്ങിയെങ്കിലും പാമ്പിൻ വിഷം ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നെന്ന് മനസിലാക്കാൻ 48 മണിക്കൂർ ആവശ്യമാണെന്നും അതുവരെ വെന്റിലേറ്ററിൽ തുടരുമെന്നും ഡോക്ടർമാർ പറയുന്നു.

ചങ്ങനാശേരി കുറിച്ചിയിൽ നിന്നും മൂർഖൻ പാമ്പിനെ പിടിച്ച് ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. വലത് കാലിന്റെ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. പാമ്പുകടിയേറ്റത്തിന് ശേഷവും പാമ്പിനെ ചാക്കിലാക്കി നാട്ടുകാരുടെ ഭീതിയകറ്റിയ വാവ സുരേഷ് ആദ്യം കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

-Advertisements-