Friday, May 17, 2024
-Advertisements-
KERALA NEWSKasaragod Newsകാസർഗോഡ് കുണ്ടംകുഴിയിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കാസർഗോഡ് കുണ്ടംകുഴിയിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

chanakya news
-Advertisements-

കാസർഗോഡ് : കുണ്ടംകുഴി മരുതടുക്കത്ത് തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കുണ്ടംകുഴി മരുതടുക്കം സ്വദേശികളായ റഫീഖ്-സജ്‌ന ദമ്പതികളുടെ മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്.

തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ തൊട്ടിലിന്റെ കയർ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കുണ്ടംകുഴിയിലെ ക്ലിനിക്കിലും തുടർന്ന് കാസർഗോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : eight month old child died in kasaragod

-Advertisements-