Thursday, May 2, 2024
-Advertisements-
KERALA NEWSKasaragod Newsഒരു യുവാവ് നിരന്തരം ഫോൺ വിളിച്ച് ശല്ല്യം ചെയ്തിരുന്നു ; യുവതിയെ കിടപ്പ് മുറിയിൽ മരിച്ച...

ഒരു യുവാവ് നിരന്തരം ഫോൺ വിളിച്ച് ശല്ല്യം ചെയ്തിരുന്നു ; യുവതിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

chanakya news
-Advertisements-

കാസർഗോഡ് : കുമ്പളയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് സ്വദേശികളായ ബദറുദ്ധീൻ-മറിയ ദമ്പതികളുടെ മകൾ രഹ്ന ഫാത്തിമ (19) ആണ് മരിച്ചത്. കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെയാണ് വീട്ടുകാർ രഹ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഡോറിൽ തട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് ഡോർ തുറന്ന് നോക്കിയപ്പോഴാണ് രഹ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഒരു യുവാവ് രഹ്നയെ നിരന്തരം ഫോൺ വിളിച്ച് ശല്ല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : women dead body found in room kasaragod

-Advertisements-