Friday, May 3, 2024
-Advertisements-
Uncategorizedസാനിട്ടൈസറിന്റെയും മാസ്കിന്റെയും കൊള്ളവിലയ്ക്ക് പൂട്ടിട്ട് കൊണ്ട് കേന്ദ്രസർക്കാർ

സാനിട്ടൈസറിന്റെയും മാസ്കിന്റെയും കൊള്ളവിലയ്ക്ക് പൂട്ടിട്ട് കൊണ്ട് കേന്ദ്രസർക്കാർ

chanakya news
-Advertisements-

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് സാനിടൈസറിന്റെയും മാസ്കിന്റെയും വിലയിൽ കൊള്ളലാഭം കൊയ്യുന്നവർക്ക് പൂട്ടിട്ടു കൊണ്ട് മോദി സർക്കാർ. വിപണിയിൽ ഇവരണ്ടും കിട്ടാനില്ലെന്നുള്ള കാരണങ്ങളാണ് വില കൂടിയതിനെ കുറിച്ചു ചോദിച്ചാൽ പലകടക്കാരും പറയുന്ന മറുപടി. നിലവിൽ സാനിട്ടൈസാറിന് 200 മില്ലിയുടെ ബോട്ടിൽ 100 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നും മാസ്കിന് 10 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നുമാണ് കേന്ദ്ര നിർദേശം. ഇതുസംബന്ധിച്ചുള്ള കാര്യം കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനാണ് അറിയിച്ചത്.

ഓപ്പറേഷൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ടു പ്ലൈ മാസ്കിനു എട്ട് രൂപയും ത്രീ പ്ലൈ മാസ്കിനു പത്തു രൂപയുമായി നിയന്ത്രിച്ചിട്ടുണ്ട്. ജൂൺ 30 വരെ ഈ വില നിയന്ത്രണം തുടരും. ഇത് ജനങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ ആശ്വാസമാകുമെന്നാണ് കരുതുന്നത്.

-Advertisements-