ദുബായ് : ദുബായ് എയർപോർട്ടിലെ കാർഗോ വിഭാഗത്തിലുണ്ടായ പകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. പാലക്കാട് കൽപ്പാത്തി സ്വദേശികളായ ഗോപിനാഥൻ-നിർമലാദേവി ദമ്പതികളുടെ മകൻ മധു മോഹൻ (36) ആണ് മരിച്ചത്.
ദുബായി എയർപോർട്ടിൽ കാർഗോ വിഭാഗത്തിൽ ജോലി ചെയ്യുന്ന മധുമോഹൻ പാഴ്സൽ കയറ്റി വന്ന വാഹനം ഇടിച്ച് മരിക്കുകയായിരുന്നു. പത്ത് വർഷത്തോളമായി മധുമോഹൻ ദുബായിൽ ജോലി ചെയ്തത് വരികയായിരുന്നു.
English Summary : accident at dubai airport palakkad native dies