Friday, May 3, 2024
-Advertisements-
INTERNATIONAL NEWSGulf Newsതിരമാലയിൽപെട്ട നൗഷാദിന്റെ തല കല്ലിൽ ഇടിച്ച് പരിക്കേൽക്കുകയായിരുന്നു ; ദുബായിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ മലപ്പുറം...

തിരമാലയിൽപെട്ട നൗഷാദിന്റെ തല കല്ലിൽ ഇടിച്ച് പരിക്കേൽക്കുകയായിരുന്നു ; ദുബായിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മരിച്ചു

chanakya news
-Advertisements-

ദുബായി : ഫുജൈറയിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തല കല്ലിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി നൗഷാദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്.

ഫുജൈറ അല്ല അൻസാരി പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് നൗഷാദ്. ചൊവ്വാഴ്ച അവധിയായിരുന്നതിനാൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ബീച്ച് നവീകരണത്തിന്റെ ഭാഗമായി കൂട്ടിയിട്ട കല്ലിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ശ്കതമായി അടിച്ച തിരമാലയിൽ പെട്ട നൗഷാദ് തെറിച്ച് കല്ലിൽ വീഴുകയായിരുന്നു. കല്ലിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : malayali died in dubai

-Advertisements-