മലയാള സീരിയൽ മേഘലയിൽ സവർണാധിപത്യമാണെന്ന നടി ഗായത്രിയുടെ പരാമർശത്തിനെതിരെ സീരിയൽ താരം മനോജ് രംഗത്ത്. മൈക്കും കുറച്ച് ആളുകളെയും കിട്ടിയെന്ന് കരുതി അസംബന്ധങ്ങൾ വിളിച്ച് പറയരുതെന്ന് മനോജ് കുമാർ പറഞ്ഞു. ബിജെപിയേയും, കോൺഗ്രസിനേയും വിമർശിക്കാൻ ഗായത്രിക്ക് സ്വാതന്ത്ര്യമുണ്ട് എന്നാൽ സീരിയൽ മേഖലയിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്നും മനോജ് പറഞ്ഞു.
മലയാള സീരിയൽ നിയന്ത്രിക്കുന്നത് കോർപറേറ്റുകൾ ആണെന്ന് പറയുന്നത് തന്നെ അസംബന്ധമാണ്. രാഷ്ട്രീയക്കാരി എന്ന നിലയിൽ ഗായത്രിക്ക് ഇതൊക്കെ പറയാം കാരണം രാഷ്ട്രീയക്കാരുടെ തുറുപ്പ് ചീട്ടാണ് ഈ ന്യൂനപക്ഷ വാദങ്ങളെന്നും അതൊക്കെ നിങ്ങൾ രാഷ്ട്രീയത്തിൽ എടുത്തോ സീരിയലിലേക്ക് കൊണ്ടുവരരുതെന്നും മനോജ് പറഞ്ഞു.
കേരളത്തിൽ പള്ളീലച്ചനെ കഥാപാത്രമാക്കി സീരിയൽ ഇറങ്ങിയിട്ടുണ്ട് കടമറ്റത്ത് കത്തനാർ ഹിറ്റ് ഒരു സീരിയൽ ആയിരുന്നെന്നും മനോജ് പറഞ്ഞു. കന്യസ്ത്രീകൾ ഉൾപ്പടെ സീരിയലുകളിൽ വന്നിട്ടുണ്ട് എന്നാൽ മൊല്ലാക്കമാരുടെ കഥ സീരിയലാക്കിയാൽ ഇവിടെ വർഗീയ കലാപം നടക്കുമെന്നും വസ്ത്രത്തിൽ പോലും പിഴവ് വന്നാൽ പ്രശ്നമാകും പിന്നെ രാഷ്ട്രീയക്കാരും മൊല്ലാക്കമാരും ചേർന്ന് ചാനൽ പൂട്ടിക്കുമെന്നും മനോജ് കുമാർ പറഞ്ഞു.
നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിക്കുന്ന സീരിയലുകളിൽ ഇനിമുതൽ ഗായത്രി അഭിനയിക്കില്ല എന്നുകൂടി പറയാൻ ആർജ്ജവം കാണിക്കണം അല്ലാതെ ഒരു മൈക്കും കുറച്ച് ആളുകളേയും കാണുമ്പോൾ വായിൽ തോന്നുന്നത് പറഞ്ഞ്‍ പൊട്ടകിണറ്റിലെ താവളയാകരുതെന്നും മനോജ് കുമാർ പറഞ്ഞു. ഇത്രയും പറഞ്ഞ ഗായത്രി സ്വന്തമായി സീരിയൽ നിർമ്മിച്ച് അതിന് മൊല്ലാക്ക എന്ന് പേരിടണമെന്നും മനോജ് കുമാർ പറഞ്ഞു.
English Summary : actor manoj kumar againist actress gayathri varsha speech