Saturday, May 4, 2024
-Advertisements-
ENTERTAINMENTമലയാള സീരിയലിൽ ഒരു മുസ്ലിം ഉണ്ടോ, ക്രിസ്ത്യാനി ഉണ്ടോ, ദളിതനുണ്ടോ ; സീരിയലിൽ സവർണ മേധാവിത്വം,...

മലയാള സീരിയലിൽ ഒരു മുസ്ലിം ഉണ്ടോ, ക്രിസ്ത്യാനി ഉണ്ടോ, ദളിതനുണ്ടോ ; സീരിയലിൽ സവർണ മേധാവിത്വം, പിന്നിൽ മോദിയും അമിത്ഷായുമാണെന്ന് നടി ഗായത്രി

chanakya news
-Advertisements-

മലയാളം സീരിയലുകളിൽ സവർണ മേധാവിത്വമെന്ന് സീരിയൽ സിനിമ താരം ഗായത്രി. മലയാള സീരിയലുകളുടെ അടിസ്ഥാനം നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന് ഗായത്രി പറയുന്നു. നവകേരള സദസ്സിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകവെയാണ് താരത്തിന്റെ പ്രതികരണം.

മലയാളത്തിലെ ഏതെങ്കിലും സീരിയലിൽ മുസ്ലിം കഥാപാത്രമുണ്ടോ, ചട്ടയും മുണ്ടും ഉടുത്ത ഒരു സ്ത്രീയുണ്ടോ, ഒരു പള്ളീലച്ചൻ ഉണ്ടോ, ഒരു മൊല്ലാക്കയുണ്ടോ, ഒരു ദളിതനുണ്ടോ, എന്നും ഗായത്രി ചോദിക്കുന്നു. ഒരു സീരിയലിൽ സുന്ദരിയെന്ന പേരിട്ട് ഒരു കറുത്ത മുത്തിനെ കൊണ്ട് വന്നിട്ടും അവളെ വെളുപ്പിച്ചാണ് കാണിക്കുന്നത്. അവളെ പൊട്ടിട്ട് വെളുപ്പിച്ച് ചന്ദനക്കുറിയിട്ട് പട്ടുസാരി ഉടുപ്പിച്ച് സവർണ മേധാവിത്വത്തിലാണ് അവതരിപ്പിക്കുന്നതെന്നും ഗായത്രി പറഞ്ഞു.

ഞാനടക്കം അഭിനയിക്കുന്ന സീരിയലിൽ മുസ്ലീമിന്റെയോ,ക്രിസ്ത്യാനിയുടെയോ കഥയില്ല. ദളിതനുമില്ല, നഗ്നത മറയ്ക്കാൻ മറുമറച്ച് കൊടുത്ത നങ്ങേലിയുടെയോ, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്തരിവാളിന്റെ പാട്ട് പാടുന്ന ഒരു പെണ്ണിനെയോ നമ്മൾ ടിവിയിൽ കാണാറുണ്ടോ എന്നും ഗായത്രി ചോദിക്കുന്നു.

നമ്മൾ എന്നും പേടിപ്പെടുത്തുന്ന കരയുന്ന സീരിയലുകൾ കണ്ടാൽ മതിയെന്ന് തീരുമാനിക്കുന്നത് 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ്. ഈ രാജ്യം ഭരിക്കുന്നത് തന്നെ അവർക്ക് വേണ്ടിയാണ്. അദാനി,അംബാനി,ടാറ്റ തുടങ്ങിയവരാണ് ഇതൊക്കെ തീരുമാനിക്കുന്നതെന്നും ഇതിന്റെ മറ്റൊരു വശത്തുള്ളത് മോദിയും അമിത് ഷായുമാണ്. കോർപറേറ്റുകളാണ് സീരിയൽ നിർമ്മിക്കാൻ ചാനലുകൾക്ക് പണം നൽകുന്നതെന്നും ഗായത്രി പറഞ്ഞു.

English Summary : actress gayathri varsha about malayalam serial

-Advertisements-