Tuesday, May 21, 2024
-Advertisements-
ENTERTAINMENTCinemaമമ്മുട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ ഒരു പോസിറ്റീവ് വൈബ് കിട്ടും, അദ്ദേഹത്തെ നോക്കി നിന്ന് ഡയലോഗ് പറയാൻ...

മമ്മുട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ ഒരു പോസിറ്റീവ് വൈബ് കിട്ടും, അദ്ദേഹത്തെ നോക്കി നിന്ന് ഡയലോഗ് പറയാൻ പോലും മറന്ന് പോയിട്ടുണ്ട് ; മമ്മുട്ടിയെ കുറിച്ച് നടി വാണി വിശ്വനാഥ് പറയുന്നു

chanakya news
-Advertisements-

മലയാളത്തിൽ ആക്ഷൻ രംഗങ്ങളിൽ തിളങ്ങിയ താരമാണ് വാണി വിശ്വനാഥ്. ലേഡി പോലീസ് ഓഫീസറുടെ വേഷത്തിൽ താരത്തെ വെല്ലാൻ മലയത്തിൽ ഇതുവരെ ഒരു നായികമാർക്കും സാധിച്ചിട്ടില്ല. ദി കിങ്, ഇൻഡിപെൻഡൻസ്,മാന്നാർ മത്തായി സ്പീക്കിങ്, തുടങ്ങിയ ചിത്രങ്ങളെല്ലാം താരത്തിന്റെ അഭിനയ മികവ് വിളിച്ചോതുന്നവയായിരുന്നു.

മറ്റ് അന്യഭാഷ ചിത്രങ്ങളിലും മികച്ച അഭിനയമായിരുന്നു വാണി കാഴ്ചവച്ചത്. നടൻ ബാബു രാജുമായുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തിൽനിന്നും മാറി നിൽക്കുകയായിരുന്നു താരം. ഇപ്പോൾ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുയാണ് വാണി വിശ്വനാഥ്. ഇപ്പോഴിതാ സിനിമയിൽ കൂടെ അഭിനയിക്കാൻ ഇഷ്ട്ടമുള്ള നടൻ മമ്മൂട്ടിയാണെന്ന് പറയുകയാണ് താരം.

അഭിനയിക്കുമ്പോൾ നൂറുശതമാനവും കംഫർട്ട് ആയിട്ടുള്ള വ്യക്തി മമ്മുക്ക തന്നെയാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ ഒരു പോസിറ്റീവ് വൈബ് കിട്ടാറുണ്ട്. അദ്ദേഹത്തിന്റെ അഭിനയം കാണുമ്പോൾ നമ്മുടെ കഥാപാത്രം തന്നെ നമ്മൾ മറന്നുപോകും. അതുതന്നെയാണ് അദ്ദേഹത്തിൽ നിന്നും നമുക്ക് പഠിക്കാൻ കഴിയുന്ന ഒരു കാര്യമെന്ന് താരം പറയുന്നു.

അദ്ദേഹം അഭിനയിക്കുമ്പോൾ നോക്കിനിൽക്കുന്നത് തന്നെ ഒരു സന്തോഷമാണ്. കിംങ് എന്ന ചിത്രമായിരുന്ന തുടർന്നങ്ങോട്ട് ആക്ഷൻ ചിത്രങ്ങൾ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് താരം പറയുന്നു. താൻ മുഴുവനും കഥ കേട്ടതിനുശേഷം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്ലർ. അതിലെ മമ്മുക്കയുടെ അഭിനയം കണ്ട് താൻ നോക്കിനിക്കുമായിരുന്നു.

അതുകഴിഞ്ഞ് അടുത്ത ഡൈലോഗ് പറയേണ്ട താൻ അത് മറന്നുപോവുകയാണ് ചെയ്തത്. മമ്മുക്ക അഭിനയിച്ച മറ്റ് ചിത്രങ്ങൾ നോക്കിയാൽ നമുക്ക് മനസിലാകും അദ്ദേഹം അഭിനയിക്കുന്നതിന്റെ ആഴം. വാണി വിശ്വനാഥ് പറയുന്നു.

English Summary : actress vani vishwanath about mammootty

-Advertisements-