Friday, May 17, 2024
-Advertisements-
KERALA NEWSപോസ്റ്റ്‌മോർട്ടത്തിനിടെ ഡോക്ടർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് വിശദമായ അന്വേഷണം നടത്തിയത് ; തൃശൂരിൽ എട്ട് വയസുകാരി...

പോസ്റ്റ്‌മോർട്ടത്തിനിടെ ഡോക്ടർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് വിശദമായ അന്വേഷണം നടത്തിയത് ; തൃശൂരിൽ എട്ട് വയസുകാരി മരിച്ചത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചല്ല

chanakya news
-Advertisements-

തൃശൂർ : തിരുവില്വാമല പട്ടിപ്പറമ്പിൽ എട്ടു വയസുകാരി മരിച്ചത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ഏപ്രിൽ 24 ന് രാത്രി പത്ത് മണിയോടെയാണ് തിരുവില്വാമല പട്ടിപ്പറമ്പ് സ്വദേശി അശോക് കുമാർ- സൗമ്യ ദമ്പതികളുടെ മകൾ ആദിത്യശ്രീ ആണ് മരിച്ചത്. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത് എന്നാൽ ഫോറൻസിക് റിപ്പോർട്ടിൽ ഫോൺ പൊട്ടിത്തെറിച്ചല്ല അപകടമുണ്ടായതെന്ന് കണ്ടെത്തി.

പന്നിപ്പടക്കാമോ അതിന് സമാനമായ സ്‌ഫോടക വസ്തുവോ പൊട്ടിത്തെറിച്ചാവാം അപകടമുണ്ടായതെന്നാണ് ഫോറൻസിക് റിപ്പോർട്ട് നൽകുന്ന സൂചന. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ പൊട്ടാസ്യം ക്ലോറേറ്റിന്റെയും, സൾഫേറ്റിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തിയത്.

പന്നിപ്പടക്കം കുട്ടി എടുത്തുകൊണ്ട് പോയി കളിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുന്നംകുളം അസിപിസിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

English Summary : Adityashree did not die due to exploding mobile phone

-Advertisements-