Saturday, May 4, 2024
-Advertisements-
NATIONAL NEWSപൗരത്വത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാർ ; കേരളത്തിലും പൗരത്വ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

പൗരത്വത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാർ ; കേരളത്തിലും പൗരത്വ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

chanakya news
-Advertisements-

ന്യുഡൽഹി : കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത്ഷായുടെ മറുപടി. പൗരത്വം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും അപേക്ഷകരുടെ അഭിമുഖം സംസ്ഥാനങ്ങൾ നടത്തിയില്ലെങ്കിൽ കേന്ദ്രം നടത്തുമെന്നും അമിത്ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കേരളം,തമിഴ്‌നാട്,പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ നിലപാട് സ്വീകരിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് അമിത് ഷായുടെ പ്രതികരണം. പൗരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും സഹകരിക്കും എന്നാണ് കരുതുന്നതെന്നും അമിത് ഷാ പറഞ്ഞു. പ്രീണന രാഷ്ട്രീയത്തിന് വേണ്ടി ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തുമെന്നും നുഴഞ്ഞുകയറ്റം തടയുമെന്നും അമിത്ഷാ വ്യക്തമാക്കി. ദേശസുരക്ഷാ സംബന്ധിച്ച പ്രധാന പ്രശ്‌നം ഉപയോഗിച്ച് പ്രീണന രാഷ്ട്രീയം കളിച്ചാൽ ജനങ്ങൾ അവർക്കൊപ്പം നിൽക്കില്ലെന്നും അമിത്ഷാ പറഞ്ഞു. രാജ്യത്ത് അഭയം പ്രാപിക്കുന്നവരും നുഴഞ്ഞ് കയറുന്നവരും തമ്മിലുള്ള വ്യത്യാസം മമതയ്ക്ക് അറിയില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി.

English Summary : amith shah about caa kerala

-Advertisements-