Friday, May 3, 2024
-Advertisements-
NATIONAL NEWSBengaluru Newsസുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ ഉമേഷ് രാത്രി തിരിച്ചെത്തിയപ്പോൾ മനീഷ മറ്റൊരാളുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു ; അവിഹിത...

സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ ഉമേഷ് രാത്രി തിരിച്ചെത്തിയപ്പോൾ മനീഷ മറ്റൊരാളുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു ; അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യ കുത്തികൊലപ്പെടുത്തി

chanakya news
-Advertisements-

ബെംഗളൂരു : അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി. പുല്ലിംങ് പാസ്സ് കോളേജിന് സമീപം താമസിച്ചിരുന്ന ഉമേഷ് ദാമി (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉമേഷ് ദാമിയുടെ ഭാര്യ മനീഷ (24) നെ ഹുളിമാവ് പോലീസ് അറസ്റ്റ് ചെയ്തു.

നേപ്പാൾ സ്വദേശികളായ മനീഷയും, ഉമേഷും വർഷങ്ങളായി ബംഗളൂരുവിലാണ് താമസം. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഉമേഷ് ദാമി. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനായി വീട്ടിൽ നിന്നും പുറത്ത് പോയ ഉമേഷ് രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിൽ തിരിച്ചെത്തി.

ഈ സമയത്ത് ഭാര്യ മനീഷ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിച്ചിരിക്കുകയായിരുന്നു. അർദ്ധരാത്രിയിൽ ആരെയാണ് ഫോണിൽ വിളിക്കുന്നതെന്ന് ചോദിച്ച് ഉമേഷ് മനീഷയുമായി വഴക്കിട്ടു. പ്രകോപിതയായ മനീഷ കത്തി കൊണ്ട് ഉമേഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഉമേഷ് രക്തം വാർന്ന് മരണപ്പെടുകയായിരുന്നു.

English Summary : An adulterous wife killed her husband

-Advertisements-