Thursday, May 2, 2024
-Advertisements-
KERALA NEWSസ്വകര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ കാസർഗോഡ് ലോഡ്ജിൽ മരിച്ച...

സ്വകര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ കാസർഗോഡ് ലോഡ്ജിൽ മരിച്ച നിലയിൽ

chanakya news
-Advertisements-

കാസർഗോഡ് : ഫേസ്‌ബുക്കിലൂടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കോതനല്ലൂർ സ്വദേശിനി ആതിര മുരളീധരൻ (26) ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരൻ (32) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് അരുൺ വിദ്യാധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ അരുണിനെതിരെ പോലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ആതിരയും അരുണും നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീട് ഇരുവരും ബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിരയ്ക്ക് വിവാഹ ആലോചനകൾ വന്നതോടെ അരുൺ അടുപ്പത്തിലായിരുന്ന സമയത്തുള്ള സ്വകാര്യ ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ഇതിൽ മനംനൊന്ത ആതിര കഴിഞ്ഞ തിങ്കളാഴ്ച ജീവനൊടുക്കുകയായിരുന്നു.

English Summary : athira s death accused arun found dead kasaragod

-Advertisements-