Saturday, May 4, 2024
-Advertisements-
KERALA NEWSറോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

എറണാകുളം : പെരുമ്പാവൂരിൽ റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുടിക്കൽ സ്വദേശി അജാസ് (28) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ തടഞ്ഞ് നിർത്തി നഗ്നത പ്രദർശനം നടത്തുകയായിരുന്നു. യുവതി ബഹളംവെച്ചതിനെ തുടർന്ന് ഇയാൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. യുവതി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു.

നേരത്തെ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

English Summary : attack accused arrested ernakulam

-Advertisements-