Friday, May 17, 2024
-Advertisements-
KERALA NEWSനാലോളം കേസുകളാണ് ധന്യയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ; വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പിന് ഇരയാക്കിയ...

നാലോളം കേസുകളാണ് ധന്യയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ; വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പിന് ഇരയാക്കിയ യുവതി അറസ്റ്റിൽ

chanakya news
-Advertisements-

എറണാകുളം : കാക്കാനാട് വിദേശ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കോട്ടയം എരുമേലി സ്വദേശിനി ധന്യ ശ്രീധരൻ (26) ആണ് അറസ്റ്റിലായത്. കാക്കനാട് കേന്ദ്രമായി അലൈൻ ഇന്റർനാഷണൽ എന്ന റിക്രൂട്ടിംഗ് ഏജൻസി നടത്തി വരികയായിരുന്നു.

റിക്രൂട്ട് ഏജൻസിയുടെ മാനേജർ ആയിരുന്നു ധന്യ. വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് നാല് പേരെ ധന്യ തട്ടിപ്പിനിരയാക്കിയതായി പോലീസ് പറയുന്നു. ഇൻഫോപാർക്ക് പോലീസ് നാല് കേസുകളാണ് ധന്യയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കേസിലെ രണ്ടാം പ്രതിയും ധന്യയുടെ കൂട്ടാളിയുമായ എമിൽ, കേസിലെ മൂന്നാം പ്രതി ഷാലി എന്നിവർ ഒളിവിലാണ്.ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

English Summary : Fraud woman arrested under the guise of a recruit

-Advertisements-